കരീപ്ര ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിലേയ്ക്ക് സ്വാഗതം

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

മനു ബിനോദ്

പ്രസിഡൻ്റ്

എൻ.എസ് സജീവ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സന്ധ്യാഭാഗി റ്റി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഖില എസ് ദാസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചന്ദ്രലേഖ ആർ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അജയ് കുമാർ റ്റി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം- കൊട്ടാരക്കര താലൂക്ക്, കൊല്ലം ജില്ലാ, കേരളം

വാർഡുകൾ - 19

നിയമസഭ മണ്ഡലം- കൊട്ടാരക്കര

ലോക്സഭ മണ്ഡലം- മാവേലിക്കര

വില്ലേജ്-കരീപ്ര

ആകെ ജനസംഖ്യ -32349 (2011 സെൻസസ് സർവ്വേ പ്രകാരം)

വിസ്തീർണ്ണം-23.202 ച.കി.മീ

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സ്ഥലനാമവും ചരിത്രവും: കൊല്ലം നഗരത്തിന് 20 കി.മീ കിഴക്കും കൊട്ടാരക്കരയ്ക്ക് 12 കി.മീ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ഒരു ഉൾനാടൻ ഗ്രാമമാണ് കരീപ്ര. മാർത്താണ്ഡവർമ്മയുടെ കാലത്ത് പനയോല ശേഖരിക്കാനായി കന്യാകുമാരിയിൽ നിന്നും പനകയറ്റ തൊഴിലാളികളെ ഇവിടെ പാർപ്പിച്ചിരുന്നു. ഈ ഗ്രാമത്തിന്റെ ഹൃദയഭാഗം ഇന്നും 'പനംതോപ്പ്' എന്നറിയപ്പെടുന്നു. ബ്രാഹ്മണമഠങ്ങളിലെ ആനകളെ (കരി) ഉപയോഗിച്ച് ക്ഷേത്രങ്ങളിൽ പറയിടീൽ ചടങ്ങ് നടത്തിയിരുന്നതിനാൽ, കരിയും പറയും ചേർന്ന് 'കരീപ്ര' എന്ന പേരുണ്ടായെന്നാണ് ഐതിഹ്യം. 1969, 1970 വർഷങ്ങളിൽ കേരളത്തിലെ ഏറ്റവും നല്ല ഗ്രാമത്തിനുള്ള ബഹുമതി ഈ പഞ്ചായത്തിനായിരുന്നു.

കൂടുതൽ വായിക്കുക