ബഡ്ജറ്റ് 2026-27

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന നിലയിൽ, ഒരു ഗ്രാമപഞ്ചായത്ത് വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ തങ്ങൾക്ക് എവിടെനിന്നെല്ലാം വരുമാനം ലഭിക്കും എന്നും അത്ഏതൊക്കെ കാര്യങ്ങൾക്കായി ചെലവഴിക്കുംഎന്നും വ്യക്തമാക്കിക്കൊണ്ട് തയ്യാറാക്കുന്ന ഔദ്യോഗിക സാമ്പത്തിക രേഖയാണ് പഞ്ചായത്ത് ബജറ്റ് റിപ്പോർട്ട് .

ലളിതമായി പറഞ്ഞാൽ, നമ്മുടെ വീട്ടിലെ വരവുചെലവ് കണക്കുകൾ പ്ലാൻ ചെയ്യുന്നത് പോലെ, പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താനും അത് ഉപയോഗിക്കാനും തയ്യാറാക്കുന്ന മുൻകൂർ പ്ലാനാണിത്.

ഈ റിപ്പോർട്ടിൽ പ്രധാനമായും 2 കാര്യങ്ങളാണ് അടങ്ങിയിരിക്കുന്നത്:

1. പ്രതീക്ഷിക്കുന്ന വരുമാനം 

പഞ്ചായത്തിന് എവിടെനിന്നെല്ലാം പണം കിട്ടുമെന്ന് ഇതിൽ കാണിക്കും:

  • സ്വന്തം ഫണ്ട്: തൊഴിൽ നികുതി, കെട്ടിട നികുതി, വസ്തു നികുതി, ലൈസൻസ് ഫീസുകൾ, ലേലം വഴിയുള്ള വരുമാനം.

  • സർക്കാർ ഗ്രാന്റുകൾ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന വികസന ഫണ്ടുകൾ (ഉദാഹരണത്തിന്,  ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ).

  • മറ്റ് ഫണ്ടുകൾ: വിവിധ സർക്കാർ പദ്ധതികൾക്കായി (ഉദാഹരണത്തിന്: ലൈഫ് മിഷൻ,  തൊഴിലുറപ്പ് പദ്ധതി) അനുവദിക്കുന്ന തുക.

2. പ്രതീക്ഷിക്കുന്ന ചെലവ് (Estimated Expenditure)

ലഭിക്കുന്ന പണം എന്തിനൊക്കെ വേണ്ടി ഉപയോഗിക്കുമെന്ന് ഇതിൽ വ്യക്തമാക്കും:

  • വികസന പ്രവർത്തനങ്ങൾ: റോഡ് നിർമ്മാണം, കുടിവെള്ള പദ്ധതികൾ, തെരുവ് വിളക്കുകൾ, സ്കൂളുകളുടെയും ആശുപത്രികളുടെയും നവീകരണം.

  • ക്ഷേമപ്രവർത്തനങ്ങൾ: പെൻഷനുകൾ,  ലൈഫ് മിഷൻ ഭവന നിർമ്മാണം, കൃഷി-വനിതാ ക്ഷേമ പദ്ധതികൾ.

  • ഭരണപരമായ ചെലവുകൾ: പഞ്ചായത്ത് ജീവനക്കാരുടെ ശമ്പളം, ഓഫീസ് ചെലവുകൾ, അനുബന്ധ ചെലവുകൾ.

 

  • ബഡ്ജറ്റ് 2026-27